Kerala
കരുവന്നൂർ കേസിൽ സിപിഐഎം- ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന കോൺഗ്രസ് ആരോപണം നട്ടാൽ കുരുക്കാത്ത നുണ; സിപിഐഎം ജില്ലാ സെക്രട്ടറി
തൃശ്ശൂർ : കരുവന്നൂർ കേസിൽ സിപിഐഎം- ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന കോൺഗ്രസ് ആരോപണം നട്ടാൽ കുരുക്കാത്ത നുണയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്. ഇ ഡി യെ കണ്ടാൽ പേടിച്ച് പാർട്ടി മാറുന്ന പാരമ്പര്യം കോൺഗ്രസിന്റേതാണെന്നും കള്ളക്കേസുകൾ നിരവധി നേരിട്ട് വളർന്നുവന്ന പ്രസ്ഥാനമാണ് സിപിഐഎമ്മെന്നും എം എം വർഗീസ് പറഞ്ഞു.
സംസ്ഥാനത്ത് ഇടതുപക്ഷസർക്കാരാണ് കേന്ദ്രനയങ്ങൾക്ക് ബദലായ നയങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളത്. കേന്ദ്രനിലപാടുകളെ വെള്ളപൂശി സംസ്ഥാനദ്രോഹത്തിനു കൂട്ടുനിൽക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ. ഇങ്ങനെയുള്ള കോൺഗ്രസ് ഇടതുപക്ഷത്തിനെതിരേ ബി ജെ പി ബന്ധം ആരോപിച്ചാൽ ജനം അത് പുച്ഛിച്ചുതള്ളുമെന്നും എം എം വർഗീസ് പറഞ്ഞു