Kerala

സത്യഭാമ സിപിഐഎമ്മുകാരി; ഒന്നാന്തരം സഖാത്തി: കെ സുരേന്ദ്രൻ

Posted on

തിരുവനന്തപുരം: ഡോ. ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അം​ഗമാണെന്ന വാദത്തിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. സത്യഭാമ സിപിഐഎമ്മുകാരിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒന്നാന്തരം സഖാത്തിയാണ് സത്യഭാമ. മെമ്പർഷിപ്പ് പരിപാടിയിൽ താൻ പങ്കെടുത്തിട്ടില്ല. തൻ്റെ കാലത്ത് അംഗത്വം എടുത്തിട്ടില്ല. 2020-ൽ ആണ് അധ്യക്ഷനായത്.

2019-ൽ ബിജെപി അംഗത്വം എടുത്തയാൾക്ക് എന്തിനാണ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി കത്ത് കൊടുക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. സിപിഐഎം ആണെന്ന് ബോധ്യപ്പെട്ടതു കൊണ്ടല്ലേ കത്ത് കൊടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. മുൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ളയുടെ കയ്യിൽ നിന്ന് സത്യഭാമ അം​ഗത്വം സ്വീകരിക്കുന്ന ചിത്രവും കുറിപ്പും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version