സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിലാണ് യെച്ചൂരിയെ പ്രവേശിപ്പിച്ചത്.
നിലവിൽ അദ്ദേഹം അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്. ഡോക്ടർമാർ ആരോഗ്യനില വിലയിരുത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നടതക്കം പരിശോധിക്കുകയാണ്. ആശുപത്രി അദ്ദേഹത്തിന്റെ ആരോഗ്യനിലയെകുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന് ന്യൂമോണിയ ആണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ സീതാറാം യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്തുമായി ചേര്‍ന്ന് യുപിഎ മുന്നണി രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് യച്ചൂരിയുടേതായിരുന്നു. പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയത് പി.ചിദംബരവും യെച്ചൂരിയും ചേര്‍ന്നായിരുന്നു.