ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ച് സിപിഐഎം. എസ്ബിഐക്കെതിരെ സിപിഐഎം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു.പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുന്നതിൽ സമയം നീട്ടാനുള്ള എസ്ബിഐയുടെ അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് സിപിഐഎം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് നേരത്തെ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂണ്‍ 30 വരെയാണ് സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാനാണ് എസ്ബിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്.