Kerala

‘രക്ഷാപ്രവർത്തനം’ തെറ്റ്, ജയരാജൻ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു: തുറന്നടിച്ച് കെ പ്രകാശ് ബാബു

Posted on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘രക്ഷാപ്രവർത്തനം’ പരാമർശം തെറ്റെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. തിരഞ്ഞെടുപ്പ് കാലത്ത് മുന്നണി കൺവീനർ ഇ പി ജയരാജന്റെ ചില പരാമർശങ്ങൾ ദോഷം ചെയ്‌തെന്നും കെ പ്രകാശ് ബാബു പറഞ്ഞു.

 പ്രത്യേക അഭിമുഖത്തിലായിരുന്നു കെ പ്രകാശ് ബാബു മുന്നണിയിലെത്തന്നെ പ്രധാനപ്പെട്ട നേതാക്കൾക്കെതിരെ തുറന്നടിച്ചത്. കരിങ്കൊടി കാണിച്ചവരെ മർദ്ദിച്ചത് രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം തെറ്റെന്ന് പറഞ്ഞ കെ പ്രകാശ് ബാബു ജനങ്ങളുടെ മനസ് അതൊന്നും അംഗീകരിക്കില്ലെന്നും ഒരു തരത്തിലും അവയെ ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു.
എന്നാൽ സിപിഐ എന്തുകൊണ്ടാണ് ഇതിനെതിരെ എതിർക്കാതിരുന്നത് എന്ന ചോദ്യത്തിന് അത് തനിക്ക് പറയാനാകില്ലെന്നായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version