ന്യൂഡൽഹി: സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ പരിഗണനയിൽ.

പ്രായപരിധിയിൽ ഇളവു ലഭിച്ച മണിക് സർക്കാരിനെ ത്രിപുര സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തിയത് ഇത് മുന്നിൽകണ്ടാണെന്നാണ് സൂചന. ഇക്കാര്യത്തെ കേരള, ബംഗാൾ ഘടകങ്ങൾ അനുകൂലിച്ചിട്ടുണ്ട്.
എന്നാൽ മണിക് സർക്കാരിന് പദവി ഏറ്റെടുക്കാൻ താത്പര്യമില്ല എന്നാണ് വിവരം. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയാമെന്ന നിലപാടിലാണ് അദ്ദേഹം.

