മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം തുടരുന്നതിനിടെ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി എസ്ഡിപിഐയുടെ വെളിപ്പെടുത്തല്‍. നിമയസഭാ തിഞ്ഞെടുപ്പില്‍ താനൂരില്‍ മന്ത്രി വി. അബ്ദുറഹ്‌മാന് പിന്തുണ നല്‍കിയെന്ന എസ്ഡിപിഐ വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. മന്ത്രി വി അബ്ദുറഹിമാന്‍ വന്നവഴി മറക്കരുതെന്നും എസ്ഡിപിഐ കടന്നാക്രമിച്ചു.
എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഏറ്റുപിടിച്ച് പാര്‍ട്ടിയോടുള്ള തന്റെ കൂറ് തെളിയിക്കാനാണ് വി അബ്ദുറഹിമാന്‍ ശ്രമിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വി അബ്ദുറഹിമാന്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നാണ് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടികാട്ടുന്നത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലെത്തിയത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞത്. ഇത് കൃത്യമായ കാര്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിജയരാഘവനെ പ്രതിരോധിച്ച് പാര്‍ട്ടിയിലെ പ്രധാന നേതാക്കളും രംഗത്തെത്തിയിരുന്നു. വിജയരാഘവന്‍ മുസ്ലിങ്ങള്‍ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. വിജയരാഘവന്‍ വിമര്‍ശിച്ചത് വര്‍ഗീയ സംഘടനകളുമായി ചേര്‍ന്നുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെയാണ് എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റ പ്രതികരണം.