Kerala
മനുഷ്യത്വപരമാണല്ലോ; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തതിൽ ശ്രീമതി
കാസര്‍കോട്: പെരിയ കേസില്‍ സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സിപിഐഎം നേതാവ് പി കെ ശ്രീമതി. പ്രതികളെ ജയിലില്‍ എത്തി കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി.
‘പ്രതികളെ കണ്ടു. വൈകുന്നേരം ഇറങ്ങാന്‍ പറ്റിയേക്കുമെന്നാണ് അറിയുന്നത്. ഇവര്‍ നാലുപേരുടേയും ശിക്ഷാവിധി മരവിപ്പിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എം വി ഗോവിന്ദന്‍ മാഷ് കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ ഇക്കാര്യം.
മറ്റു പ്രതികളേയും കണ്ടു. കേസുമായി ബന്ധപ്പെട്ടൊന്നും സംസാരിച്ചിട്ടില്ല. അവരെ പോയി കാണുന്നത് മനുഷ്യത്വപരമല്ലേ’, എന്നാണ് പി കെ ശ്രീമതി പ്രതികരിച്ചത്.