കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എസ്എഫ്‌ഐയുടെ മറുപടി. ചരിത്രം എസ്എഫ്‌ഐ പഠിക്കുന്നുണ്ട്്. പോസിറ്റിവായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും എസ്എഫ്‌ഐ തയ്യാറാണ്. വലതുപക്ഷ അജണ്ടയ്ക്ക് നേതാക്കള്‍ തലവച്ചുകൊടുക്കരുതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.
കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്നും മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്ന ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം, വിദ്യാര്‍ഥികളോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.വിമര്‍ശനങ്ങളെ എസ് എഫ്‌ഐ സ്വാഗതം ചെയ്യുന്നു. ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താന്‍ തയ്യാറാവുകയാണ്. കൊഴിലാണ്ടിയിലെ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. പരാമര്‍ശത്തിലെ പിശക് ഗൗരവമായി പരിശോധിക്കും.
കൊയിലാണ്ടി ഏരിയാ പ്രസിഡന്റിന്റെ ചെവി ഗുരുദേവ കോളജിലെ അധ്യാപകന്‍ അടിച്ചു പൊളിക്കുകയായിരുന്നു. കേള്‍വി നഷ്ടമായി. അതിനെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ക്ക് മുമ്പേയുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കോളജ് തയ്യാറാകണം. എസ്എഫ്‌ഐ പ്രസിഡന്റിനെയാണ് ആദ്യം അധ്യാപകന്‍ ആക്രമിച്ചതെന്നും ആര്‍ഷോ ആരോപിച്ചു.