Kerala
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം. ഭക്ഷ്യവകുപ്പിന് ബജറ്റില്‍ തുക അനുവദിക്കാത്തതില്‍ ആണ് സിപിഐ നേതാക്കളെ ചൊടിപ്പിച്ചത്. ആഡംബരത്തിനും ധൂര്‍ത്തിനും കുറവില്ലെന്നും മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാനും കോടികള്‍ ചെലവിടുന്നെന്ന് വി പി ഉണ്ണികൃഷ്ണന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യ കൂടിയായ ആര്‍ ലതദേവി പരിഹസിച്ചു.