Kerala
എൽഡിഎഫ് ജനങ്ങളിൽ നിന്നകന്നു; തെറ്റ് തിരുത്തൽ നടപടി ഉടൻ സ്വീകരിക്കണം: സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ
പാലക്കാട്: എൽഡിഎഫ് ജനങ്ങളിൽ നിന്ന് അകന്നുവെന്ന് പാലക്കാട് സിപിഐ ജില്ലാ കൗൺസിൽ. മുന്നണി തെറ്റ് തിരുത്തൽ നടപടി ഉടൻ സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടായി.
മാവേലി സ്റ്റോറുകളിൽ സാധനങ്ങളില്ലാത്തതും, ജീവനക്കാരുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഈ സ്ഥിതിക്ക് സിപിഐ പ്രതിനിധി മന്ത്രിയായ ഭക്ഷ്യവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ കൗൺസിൽ ചർച്ച.