Kerala
‘ആനി രാജക്ക് കേരളത്തിൽ എന്ത് കാര്യം’; ദേശീയ നേതാവിനെതിരെ സിപിഐ
ലൈംഗിക ആരോപണ കേസിൽ പ്രതിയായ സിപിഎം എംഎൽഎ രാജിവയ്ക്കണമെന്ന നിലപാട് വ്യക്തമാക്കിയ ദേശീയ വനിതാ നേതാവ് ആനി രാജക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കേരളത്തിലെ പാർട്ടിയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണ് അല്ലാതെ ദേശീയ നേതാക്കളല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മുകേഷ് രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം എന്നായിരുന്നു സിപിഐ ദേശീയ കമ്മറ്റി അംഗം കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്.
ഇതിനെതിരെയാണ് സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗാന്ധിക്കെതിരെ വയനാട്ടിൽ സിപിഐ മത്സരിപ്പിച്ചത് പാർട്ടിയുടെ ദേശീയ മുഖമായ ആനി രാജയെ ആയിരുന്നു.