Kerala

അന്തരിച്ച സിപിഐ നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ആദരം; പാര്‍ട്ടി ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്റെ മകന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍.

ഇന്നലെ തിരുവനന്തപുരത്ത് അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് സിപിഐ സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലേക്ക് മുന്‍ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്റെ കുടുംബത്തെ ഒഴിവാക്കിയെന്നാണ് മകന്‍ പറയുന്നത്.

കാനം രാജേന്ദ്രന്റെ കുടുംബത്തെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് അഭിപ്രായ ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് രാജേന്ദ്രന്‍ പ്രതികരിച്ചത്. സ: കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അദ്ദേഹത്തിന് കുടുംബവും, കുടുംബാംഗങ്ങളുമുണ്ട്. മറക്കരുത് പിന്നിട്ട വഴികള്‍( ഇന്നലെ സിപിഐ തിരുവനന്തപുരകത്ത് സംഘടിപ്പിച്ച പരിപാടിയില്‍ അന്തരിച്ച സിപിഐ നേതാക്കളുടെ കുടുംബാംഗങ്ങളെ ക്ഷണിച്ച് വേദിയില്‍ ആദരിച്ചു. പക്ഷെ സ: കാനത്തിന്റെ കുടുംബാംഗങ്ങളെ ക്ഷണിച്ചില്ല. ആദരിച്ചില്ല. ആ വാര്‍ത്ത ഏറെ ദുഃഖം ഉണ്ടാക്കി) എന്നായിരുന്നു ബിനു കോട്ടയം എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെയാണ് സന്ദീപ് രാജേന്ദ്രന്‍ തന്റെ പരിഭവം രേഖപ്പെടുത്തിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top