പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ സിപിഐ. സിപിഎമ്മിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട് തോല്‍വിക്ക് കാരണമായി എന്നാണ് സിപിഐ വിമര്‍ശനം. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി കെ.പി.സുരേഷ് രാജ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.
തിരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകള്‍ നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. പാലക്കാട് മണ്ഡലം കമ്മിറ്റി-തിരഞ്ഞെടുപ്പ് കമ്മറ്റി അവലോകനങ്ങള്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് രൂക്ഷവിമര്‍ശനം. ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ മുന്നണിക്ക് പിഴവ് പറ്റി. സിപിഎമ്മിന്റെ സംഘടനാ ദൗര്‍ബല്യം തോല്‍വിയില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. എല്‍ഡിഎഫിന്റെ പത്രപരസ്യവും ട്രോളി ബാഗും പാതിരാറെയ്ഡുമെല്ലാം തിരിച്ചടിച്ചു.
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശവും ദോഷമാണുണ്ടാക്കി. ഘടകകക്ഷികള്‍ പലപ്പോഴും കാര്യങ്ങള്‍ അറിഞ്ഞില്ല. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ശേഷം മുന്നണി യോഗം കൂടിയത് ഒരു തവണ മാത്രമാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു.