സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ (70) അന്തരിച്ചു. കൊയിലാണ്ടി നന്തി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടർ, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ, കോഴിക്കോട് മെഡിക്കൽ കോളേജ് വികസന സമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
മൂടാടി വീമംഗലം യു പി സ്കൂൾ മുൻ അധ്യാപകനായിരുന്നു.സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, എഐടിയുസി സംസ്ഥാന നിർവ്വാഹക സമിതി അംഗം. ബികെഎംയു സംസ്ഥാന സെക്രട്ടറി, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി, സി പി ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.