Politics

‘രാഷ്ട്രീയ നയത്തിൽ നിന്ന് ഇടത് നേതൃത്വം വ്യതിചലിക്കരുത്’; എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും സിപിഐ

Posted on

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്ന് സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബു പറഞ്ഞു.

കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. അജിത് അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ പ്രകാശ് ബാബു പറഞ്ഞു. ജനയുഗത്തിലെഴുതിയ ലേഖനത്തിലാണ് പ്രകാശ് ബാബു ഇക്കാര്യം ആവശ്യപ്പെടുന്നത്. എം ആർ അജിത് കുമാർ ഇടതുപക്ഷ സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും പ്രകാശ് ബാബു വിലയിരുത്തുന്നു.

ജനകീയ സർക്കാരിൻ്റെ ജനപക്ഷ നിലപാടിനെ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പ്രതിസന്ധിയിലെത്തിക്കും. അത്തരം അവസ്ഥയാണ് എഡിജിപി വരുത്തിവെച്ചതെന്നും പ്രകാശ് ബാബു വിമര്‍ശിച്ചു. നിലവിൽ സിപിഐ ദേശീയ നിർവാഹക സമിതി അംഗമാണ് പ്രകാശ് ബാബു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version