Kerala
സൈബറിടത്തിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടലിൽ വടിയെടുക്കാൻ സിപിഐ
തിരുവന്തപുരം: സൈബറിടത്തിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടലിൽ വടിയെടുക്കാൻ സിപിഐ.
അധിക്ഷേപകരമായ രീതിയിൽ പ്രവർത്തകർ സൈബറിടങ്ങളിൽ ഇടപെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കാൻ പാർട്ടി തീരുമാനിച്ചു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇത് സംബന്ധിച്ച് പാർട്ടി ഭരണഘടനയിൽ ഭേദഗതി കൊണ്ടുവന്നിരുന്നു.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ പാർട്ടിയെയും പാർട്ടി നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നതും ഏതെങ്കിലും രീതിയിൽ അധിക്ഷേപിക്കുന്നതും ഗുരുതര കുറ്റമായി കണക്കാക്കും. ഇവരെ പ്രോത്സഹിപ്പിക്കുന്ന നിലപാട് ആര് സ്വീകരിച്ചാലും അതും അച്ചടക്കലംഘനമായി കണക്കാക്കും. ഇത്തരം ഇടപെടൽ നടത്തുന്ന പ്രവർത്തകർക്കെതിരെ പുറത്താക്കൽ അടക്കമുള്ള കടുത്ത നടപടികളിലേക്ക് പാർട്ടി കടക്കും.