തിരുവനന്തപുരം: കേരളത്തില്‍ കൂട്ടുകക്ഷി ഭരണമാണെന്ന് സിപിഐഎം മറക്കുന്നുവെന്ന് സിപിഐ യോഗത്തില്‍ വിമര്‍ശനം.

അത് ഓര്‍മ്മിപ്പിക്കേണ്ട ചുമതല സിപിഐ നേതൃത്വം കാണിക്കുന്നില്ലെന്നും രാജഭരണ കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇടതുമുന്നണിയുടെ പ്രവര്‍ത്തനമെന്നും വിമര്‍ശനമുയര്‍ന്നു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. പിണറായി വിജയന്‍ മന്ത്രിസഭയെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രിയെ മാത്രം ഉയര്‍ത്തിക്കാട്ടുകയാണെന്നും സര്‍ക്കാര്‍ വാര്‍ഷികത്തിന് വലിയ തുക ചിലവഴിക്കുന്നത് ശരിയല്ലെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി

