Kerala

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ; സി സി മുകുന്ദൻ എംഎൽഎയുടെ പി എയെ സിപിഐയിൽ നിന്നും പുറത്താക്കി

Posted on

തൃശ്ശൂർ: സി സി മുകുന്ദൻ എം എൽ എ യുടെ പി എ അസ്ഹർ മജീദിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കി. മണ്ഡലം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടി. സിപിഐയുടെ ചേർപ്പ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന അസ്ഹർ മജീദിനെ 2023 ഡിസംബറിൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സസ്‍പെൻഡ് ചെയ്തിരുന്നു.

ഇയാളോട് സി സി മുകുന്ദൻ എംഎൽഎയുടെ സ്റ്റാഫായി തുടരുവാൻ പാടില്ലെന്നും അറിയിച്ചിരുന്നു. തുടർ നടപടിയുടെ ഭാഗമായി ഇന്ന് ചേർന്ന യോഗത്തിൽ വച്ച് അസ്ഹർ മജീദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതെന്ന് സിപിഐ ചേർപ്പ് മണ്ഡലം കമ്മറ്റി സെക്രട്ടറി പി.വി. അശോകൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version