Kerala

‘അന്തസ്സും അഭിമാനവും കളഞ്ഞ് എന്തിന് പിണറായിയുടേയും കിങ്കരന്മാരുടേയും കീഴില്‍ ശ്വാസം മുട്ടണം?’; സിപിഐയെ സ്വാ​ഗതം ചെയ്ത് കെ സുധാകരന്‍

തിരുവനന്തപുരം: സിപിഐ തെറ്റു തിരുത്തി വന്നാല്‍ യുഡിഎഫില്‍ എടുക്കുന്നത് പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിമകളായി ഇടതുമുന്നണിയില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണം. എന്തിനാണ് അഭിമാനവും അന്തസ്സും കളഞ്ഞുകുളിച്ച് അടിമകളെപ്പോലെ, സിപിഎമ്മിന്റെയും പിണറായി വിജയന്റെ കിങ്കരന്മാരുടേയും കീഴില്‍ എന്തിന് ശ്വാസം മുട്ടണമെന്ന് കെ സുധാകരന്‍ ചോദിച്ചു.

കേരളത്തില്‍ രാഷ്ട്രീയ മണ്ഡലങ്ങള്‍ വേറേയില്ലേ. എന്തുകൊണ്ട് സിപിഐക്ക് സ്വതന്ത്രമായി നിന്നുകൂടാ. സിപിഐ പറയുന്നതല്ലാതെ, പ്രവര്‍ത്തന രംഗത്ത് എന്തുകൊണ്ടാണ് നില്‍ക്കാന്‍ ധൈര്യം കാണിക്കാത്തത്. അവര്‍ക്കും ചില ആശങ്കകള്‍ ഉണ്ടെന്ന് ഇപ്പോള്‍ തനിക്ക് തോന്നുന്നു. യുഡിഎഫിലേക്ക് സിപിഐ തെറ്റു തിരുത്തി വരുന്നുണ്ടെങ്കില്‍ ഞങ്ങള്‍ പരിഗണിക്കും. കെ സുധാകരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top