പാലാ:എ.ഒ ഡേവിഡ് മീനച്ചിൽ താലൂക്കിലാകെ വിപ്ളവ വെളിച്ചം വീശിയ നേതാവും ,വഴികാട്ടിയുമായിരുന്നെന്ന് സി.പി.ഐ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് അഭിപ്രായപ്പെട്ടു.
സി.പി.ഐ യുടെ മീനച്ചിൽ താലൂക്കിലെ ആദ്യകാല നേതാവും സംഘാടകനുമായ സഖാവ് എ.ഒ ഡേവിഡിൻ്റെ മുപ്പത്തിമൂന്നാം ചരമദിനമാണ് സി.പി.ഐ ഇന്ന് ആചരിച്ചത്
എ. ഒ ഡേവിഡിൻ്റെ ഛായാചിത്രത്തിൽ പുഷ്പ വൃഷ്ട്ടി നടത്തിയും ,രക്തപതാക ഉയർത്തിയും മണ്ഡലം കമ്മിറ്റി ആഫീസ് രക്തപതാകകളാൽ അലങ്കരിച്ചുമാണ് എ.ഒ ഡേവിഡ് ദിനം സി.പി.ഐ ആചരിച്ചത്.
സി.പി .ഐ മണ്ഡലം സെക്രട്ടറി പി.കെ ഷാജ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം തോമസ് വി.ടി പതാക ഉയർത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബാബു കെ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി.സി .പി .ഐ നേതാക്കളായ സജി എം.ടി ,ബിജു ടി.ബി ,സിബി ജോസഫ് ,പി.എൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു