Health

കൊവിഡ് 19 വാക്സീനായ കൊവാക്സീൻ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

ദില്ലി:  കൊവാക്സിൻ സ്വീകരിച്ചവർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടെന്ന് പഠനം. ബനാറസ് ഹിന്ദു സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 926 പേരിൽ നടത്തിയ ഒരു വർഷം നീണ്ട പഠനത്തിൽ പകുതി പേർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായി കണ്ടെത്തി.

‘സ്പ്രിം​ഗർ നേച്ചർ’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വാക്സീൻ സ്വീകരിച്ചവർക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തിൽ പറയുന്നു. ഡോ ശങ്ക ശുഭ്ര ചക്രബർത്തിയുടെ നേതൃത്ത്വത്തിൽ 2022 ജനുവരി മുതൽ 2023 ആ​ഗസ്റ്റ് വരെയാണ് പഠനം നടത്തിയത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കൊവാക്സിൻ നിർമ്മിച്ച് വിതരണം ചെയ്തത്. നേരത്തെ വിദേശത്ത് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്കും കാര്യമായി ആരോ​ഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയർന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top