India

അവധിക്ക് സംസ്ഥാനത്തിന് പുറത്തുപോയവർ 5 ദിവസം ഹോം ഐസലേഷനിൽ കഴിയണം; കോവിഡ് ജാ​ഗ്രത ശക്തമാക്കി മഹാരാഷ്ട്ര

Posted on

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ജാഗ്രത ശക്തമാക്കി സര്‍ക്കാര്‍. ക്രിസ്മസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തു പോയവര്‍ തിരികെ വരുമ്പോള്‍ അഞ്ച് ദിവസം ഹോം ഐസലേഷനില്‍ കഴിയണമെന്ന് നിര്‍ദേശം. സംസ്ഥാന കേവിഡ് ടാസ്‌ക് ഫോഴ്‌സിന്റെതാണ് നിര്‍ദേശം.

യാത്രയ്ക്ക് ശേഷം പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 630 ആയി ഉയര്‍ന്നു. അടുത്ത 15 നിര്‍ണായകമാണെന്നാണ് ടാക്‌സ് ഫോഴ്‌സിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version