India

അധ്യാപകർ കുട്ടികളെ തല്ലുന്നത് ഉൾപ്പെടെയുള്ള ശിക്ഷാമുറകൾ നിയമവിരുദ്ധമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

Posted on

അധ്യാപകർ കുട്ടികളെ തല്ലുന്നത് ഉൾപ്പെടെയുള്ള ശിക്ഷാമുറകൾ നിയമവിരുദ്ധമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. അധ്യാപികയുടെ പീഡനം മൂലം വിദ്യാർത്ഥിനി ജീവനൊടുക്കിയെന്ന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. സർഗുജ ജില്ലയിലെ കാർമൽ കോൺവെന്‍റ് സ്‌കൂൾ അധ്യാപികയായ സിസ്റ്റർ മേഴ്സി എന്ന എലിസബത്ത് ജോസ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

വിദ്യാഭ്യാസത്തിൻ്റെയോ അച്ചടക്കത്തിൻ്റെയോ പേരിൽ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്ന ശിക്ഷാരീതികൾ ക്രൂരമാണ്. ഇവ വിദ്യാഭ്യാസത്തിൻ്റെ ഭാഗമല്ല. കുട്ടികളുടെ സ്വഭാവ പരിഷ്ക്കരണത്തിനെന്ന പേരിൽ ഇത്തരം ശിക്ഷകൾ അംഗീകരിക്കാനാവില്ല. അത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന് എതിരാണ്. ചെറിയ കുട്ടികൾ ആയിരിക്കുക എന്നതിന് അർത്ഥം മുതിർന്നവരേക്കാൾ കുറഞ്ഞ മനുഷ്യരായിരിക്കുക എന്നല്ലെന്നും കോടതി നിരീക്ഷിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ എലിസബത്ത് ജോസിനെതിരെ മണിപ്പൂർ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. സംഭവദിവസം വിദ്യാർഥിനിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് സ്‌കൂളിൽ പിന്തുടരുന്ന പതിവ് അച്ചടക്ക നടപടിയനുസരിച്ച് ഐഡി കാർഡ് പിടിച്ചെടുക്കുകയും ചെയ്തു. ഇതായിരുന്നു ഹർജിക്കാരി കോടതിയിൽ പറഞ്ഞത്.

എന്നാൽ ജീവനൊടുക്കിയ കുട്ടിയുടെ സഹപാഠികളുടെ മൊഴികൾ പ്രകാരം ഹർജിക്കാരിയുടെ പെരുമാറ്റം വിദ്യാർത്ഥികൾക്ക് മാനസിക ആഘാതമുണ്ടാക്കുന്ന തരത്തിൽ പരുഷമായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version