വിവാഹേതര ബന്ധത്തില്‍ സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
ഇത്തരം ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതി വരുന്നത് ദുഃഖകരം ആണെന്നും കോടതി നിരീക്ഷിച്ചു. ബി.വി.നാഗരത്‌ന, എന്‍.കെ.സിങ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേത് ആണ് വിധി.
മുംബൈയിലെ ഖാര്‍ഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 2017ലെ ബലാത്സംഗ കേസ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത എസ്.ജാദവ് നല്‍കിയ കേസാണ് റദ്ദാക്കിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.