India
പ്രായപൂർത്തിയകാത്ത കുട്ടിയെ അമേരിക്കയിലെത്തിച്ച് ജോലി ചെയ്യിച്ച് പണം തട്ടി; ദമ്പതികൾക്ക് ശിക്ഷ
വാഷിംഗ്ടൺ: സ്‌കൂളിൽ ചേർക്കാനെന്ന വ്യാജേന ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് നിർബന്ധിച്ച് ജോലി ചെയ്യിച്ച ദമ്പതികളക്ക് തടവ് ശിക്ഷ വിധിച്ച് കോടതി.
സ്‌കൂളിൽ ചേർക്കാം എന്ന വ്യാജേനയാണ് കുട്ടിയെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. എന്നാൽ സ്‌കൂളിൽ ചേർക്കാതെ കുട്ടിയെ മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും കൺവീനിയൻസ് സ്റ്റോറിലും ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.
പ്രതിയായ ഹർമൻപ്രീത് സിംഗിന് 11 വർഷവും കുൽബീർ കൗറിന് 7 വർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. കുട്ടിക്ക് നഷ്ടപരിഹാരമായി 225,210.76 ഡോളർ (1.87 കോടി രൂപ) നൽകാനും കോടതി ആവശ്യപ്പെട്ടു.