പ്രായമായവരെ സംരക്ഷിച്ചില്ലെങ്കില്‍ ഇഷ്ടാദാനം റദ്ദാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ സ്വത്ത് ഇഷ്ടദാനം എഴുതി നല്‍കിയ ശേഷം ഉപേക്ഷിക്കുന്ന രീതി നിലവില്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ വിധി.

വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തില്‍ പ്രത്യേകമായി എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ് നാഗലക്ഷ്മി എന്ന സ്ത്രീയുടെ മരുമകള്‍ എസ് മാല സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് എസ് എം സുബ്രഹ്‌മണ്യം, കെ രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
ജീവിതകാലം മുഴുവന്‍ മകനും മരുമകളും സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് നാഗലക്ഷ്മി മകന്‍ കേശവന് ഇഷ്ടദാനം എഴുതി നല്‍കിയത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായുള്ള കാര്യങ്ങളാണ് ഉണ്ടായത്. മകന് സംരക്ഷിച്ചതുമില്ല മകന്റെ മരണശേഷം മരുമകളും അവഗണിക്കുകയായിരുന്നു നാഗലക്ഷ്മിയെ.

