Kerala

ഭര്‍തൃമാതാവിനെ കഴുത്ത് ഞെരിച്ച് ചായ്പ്പിൽ കെട്ടിത്തൂക്കിയ കേസ്; മരുമകൾക്ക് ജീവപര്യന്തം

കാഞ്ഞങ്ങാട്: കാസര്‍കോട് 65-കാരിയായ ഭര്‍തൃമാതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മരുമകൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. കൊളത്തൂര്‍ ചേപ്പനടുക്കത്തെ അംബികയെയാണ് കാസര്‍കോട് അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2014 സെപ്റ്റംബര്‍ 16 നാണ് കൊളത്തൂര്‍ പെര്‍‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മയെ മരുമകളായ അംബിക കൊലപ്പെടുത്തിയത്. കൈകൊണ്ട് അമ്മാളു അമ്മയുടെ കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചും നൈലോണ്‍ കയര്‍ കഴുത്തില്‍ ചുറ്റിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top