India

ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരെത്തി; ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായില്ല

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവര്‍ത്തകരെത്തി. എന്നാല്‍, അപകടത്തില്‍ ജീവനോടെ ആരും രക്ഷപ്പെട്ടതിന്‍റെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

തകര്‍ന്ന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും ഇതിന് സമീപത്തായി ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇറാൻ പ്രസിഡന്‍റും വിദേശകാര്യ മന്ത്രിയും മരിച്ചെന്ന സൂചനകളാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്നതെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. 14 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്.

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജൻസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടസമയം പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജൻസി സ്ഥിരീകരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top