Kerala

ഗാന്ധി കുടുംബത്തിന് ചുറ്റും കോൺഗ്രസ് കറങ്ങുകയാണ്; എളമരം കരീം

Posted on

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം മികച്ച വിജയം നേടുമെന്ന് സ്ഥാനാർത്ഥികൂടിയായ എളമരം കരീം. ഗാന്ധി കുടുംബത്തിന് ചുറ്റും കോൺഗ്രസ് കറങ്ങുകയാണ്. സമരാഗ്നി പോലെ പൊളിഞ്ഞ പരിപാടി അവരുടെ അവസ്ഥ ദയനീയമെന്ന് കാണിക്കുന്നുവെന്നും എളമരം കരീം പരിഹസിച്ചു.

പാർലമെൻ്റിൽ മോദിക്കെതിരെ നടത്തിയ പ്രസംഗങ്ങളുടെ ഒരു വീഡിയോ എങ്കിലും പുറത്ത് വിടാൻ നിലവിലെ കോൺഗ്രസ് എംപിമാരെ വെല്ലുവിളിക്കുകയാണ്. ദിവസേന ബിജെപിയിലേക്ക് പോകുന്ന കോൺഗ്രസിൽ നിന്ന് ന്യൂനപക്ഷം എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version