India
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും: യോഗി ആദിത്യനാഥ്
ലഖ്നൌ: പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും.
ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. ഔറംഗസീബിന്‍റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്നും യോഗി ആരോപിച്ചു.