Kerala
തിരുവനന്തപുരം കോണ്‍ഗ്രസിലും അഴിച്ചുപണി; പാലോട് രവിയെ മാറ്റും
തിരുവനന്തപുരം: തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ മാറ്റാനാണ് നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയിലാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് വലിയ വോട്ടുചോര്‍ച്ചയുണ്ടായ രണ്ട് മണ്ഡലങ്ങളായിരുന്നു തൃശൂരും തിരുവനന്തപുരവും. രണ്ടിടത്തും ബിജെപി വന്‍ മുന്നേറ്റവുമുണ്ടാക്കി.