India

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉത്തർപ്രദേശിലെ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെതാണ് നടപടി.

ജില്ല, പ്രദേശ്, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ഉത്തർപ്രദേശിൽ നേതൃത്വ മാറ്റം വരുത്താനുള്ള കോൺഗ്രസിന്റെ തീരുമാനം. യുപിയിലെ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മുന്നേറാൻ ആയില്ല.

ലോക്സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളെ മത്സര രംഗത്ത് ഇറക്കിയിരുന്നില്ല. 2027 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കോൺഗ്രസ് നേതൃത്വങ്ങളിൽ അഴിച്ചു പണി നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നേതൃത്വ നിരയിൽ മാറ്റം ആവശ്യമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസിന് ദുർബല സാന്നിധ്യമുള്ള നിയമസഭാ സീറ്റുകളിൽ പുനഃസംഘടന സ്വാധീനം ചെലുത്തുമെന്നാണ് എഐസിസിയുടെ കണക്കുകൂട്ടൽ. നവംബർ ആറിന് ഖർഗെ ഹിമാചലിലും കോൺഗ്രസ് നേതൃത്വത്തെ പിരിച്ചു വിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top