കണ്ണൂർ: എം കെ രാഘവൻ എം പിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അച്ചടക്ക നടപടിയിൽ നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഒരു വിഭാഗം നേതാക്കൾ.
എം കെ രാഘവൻ എം പിയെ തടഞ്ഞ സംഭവത്തിൽ നാല് പ്രാദേശിക നേതാക്കളെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഒരുവിഭാഗം പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുഞ്ഞിമംഗലത്താണ് പ്രതിഷേധം സംഘടിപ്പിക്കും. നടപടി അംഗീകരിക്കില്ലെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.
എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ നേരത്തെ നാല് കോൺഗ്രസ് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. കാപ്പടാൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെ പി ശശി എന്നിവർക്കെതിരെയായിരുന്നു നടപടി. പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായാണ് കണ്ണൂർ ഡിസിസി അറിയിച്ചത്.