Kerala

ബാധ്യത ഏറ്റെടുക്കില്ല; ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയില്‍ കുടുംബത്തെ പൂർണ്ണമായി കൈവിട്ട് കോണ്‍ഗ്രസ്

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയില്‍ കുടുംബത്തെ പൂർണ്ണമായി കൈവിട്ട് കോണ്‍ഗ്രസ്. വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ പേരെടുത്തു പറയുന്ന എൻഡി അപ്പച്ചൻ എല്ലാ ആരോപണവും നിഷേധിച്ച്‌ രംഗത്തെത്തി. ഒറ്റ പൈസ താൻ പറഞ്ഞിട്ട് വിജയൻ വാങ്ങിയിട്ടില്ലെന്ന് അപ്പച്ചൻ പറഞ്ഞു.

ഇടപാട് ‍താൻ പറഞ്ഞിട്ട് നടത്തിയിട്ടില്ല. വ്യക്തിപരമായി ഞാനും വിജയനും തമ്മില്‍ നല്ല ബന്ധമാണ്. കഴിഞ്ഞ 19ന് നടന്ന ഡിസിസി ജനറല്‍ ബോഡിയില്‍ വിജയൻ പങ്കെടുത്തിരുന്നു. അങ്ങനെയാണെങ്കില്‍ വിജയൻ പറയുമായിരുന്നില്ലേ. മരിക്കാൻ വേണ്ടി പോകുന്നയാള്‍ മറ്റൊരാള്‍ കുടുങ്ങട്ടെ എന്ന് കരുതി പേര് എഴുതിവെച്ചതായിരിക്കില്ലേ. വിജയൻ പണം വാങ്ങിച്ചു എന്നത് ശരിയാണ്. ഇടപാടുമായി ബന്ധപ്പെട്ട് വിജയൻ്റെ വസ്തു അറ്റാച്ച്‌ ചെയ്തിട്ടുണ്ട്. വിജയൻ പൈസ അടച്ചിട്ടുണ്ട് എന്നറിഞ്ഞു.

മരണത്തിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. വയനാട്ടിലെ കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ട കാര്യമില്ല. വ്യക്തിപരമായ പണം നല്‍കേണ്ട കാര്യമില്ലല്ലോ. പണം കടമുണ്ടെന്ന് എനിക്കറിയില്ല. എന്തിനാണ് വാങ്ങിയതെന്ന് നെഞ്ചില്‍ കൈ വെച്ച്‌ പറയുകയാണെന്നും എൻഡി അപ്പച്ചൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top