Kerala

എം ലിജു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാവും; കെപിസിസി ഭാഗികമായി പുനഃസംഘടിപ്പിച്ചേക്കും

Posted on

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഇടപെട്ട് ഹൈക്കമാന്‍ഡ്. യോഗങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.

വയനാട് ക്യാമ്പിലെയും ഭാരവാഹി യോഗത്തിലേയും വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തിലാണ് നടപടി. വിവരങ്ങള്‍ ചോര്‍ത്തിയവരെ കണ്ടെത്താന്‍ നിര്‍ദ്ദേശം. അച്ചടക്ക സമിതിയുടെ അന്വേഷണം ഉടന്‍ തുടങ്ങും. പരസ്യ പ്രതികരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കെ സുധാകരന്‍-വി ഡി സതീശന്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കെപിസിസിയില്‍ ശുദ്ധികലശത്തിനുള്ള നീക്കവും ഹൈക്കമാന്‍ഡ് ആരംഭിച്ചിട്ടുണ്ട്. കെപിസിസി ഭാഗികമായി പുന സംഘടിപ്പിച്ചേക്കും.പത്തോളം ഭാരവാഹികളെ മാറ്റാനാണ് നീക്കം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനെ മാറ്റും. പകരം എം ലിജുവിന് ചുമതല നല്‍കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version