Politics

കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കി കര്‍ണാടക എയ്റോസ്പേസ് ഭൂമി കുംഭകോണം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുമായി ബന്ധപ്പെട്ട മൈസൂർ അർബൻ വികസന അതോറിറ്റി ഭൂമിവിവാദം പുകയുന്നതിനിടെ കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂമി കുംഭകോണം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയ്ക്ക് എതിരായാണ് പുതിയ ആരോപണം.

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) ഖര്‍ഗെ കുടുംബം വകയായുള്ള സിദ്ധാർത്ഥ വിഹാര ട്രസ്റ്റിന് എയ്റോസ്പേസ് സംരംഭകരുടെ ക്വോട്ടയിൽ 5 ഏക്കർ ഭൂമി ഭൂമി അനുവദിച്ചതാണ് വിവാദമായത്. 2024 മാർച്ചിലാണ് ഭൂമി അനുവദിച്ചത്.കർണാടകയിൽ പ്രതിരോധ, എയ്‌റോസ്‌പേസ് നവീകരണത്തിൻ്റെ ഭാഗമായി വളർന്നുവരുന്ന ബെംഗളൂരുവിനടുത്തുള്ള ഹൈടെക് ഡിഫൻസ് എയ്‌റോസ്‌പേസ് പാർക്കിലാണ് ഭൂമി നല്‍കിയത്. ബിജെപി രാജ്യസഭാംഗം ലഹർ സിംഗ് സിറോയയാണ് ഭൂമി ഇടപാട് വെളിച്ചത്തുകൊണ്ടുവന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിവരങ്ങള്‍ പുറത്തുവിട്ടത്. താഴെത്തട്ടിലുള്ള പ്രവർത്തനത്തിന് പേരുകേട്ട കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ എങ്ങനെ പെട്ടെന്ന് ഒരു എയ്‌റോസ്‌പേസ് സംരംഭകനായി എന്ന ചോദ്യമാണ് സിറോയയുടെ ആരോപണത്തോടെ ഉയര്‍ന്നത്. എയ്റോസ്പേസ് സംരംഭകരുടെ ക്വോട്ടയിൽ ഖർഗെ കുടുംബത്തിന് ഭൂമി ലഭിക്കാനുള്ള യോഗ്യതയാണ് സിറോയ ചോദ്യം ചെയ്തത്. ഖർഗെയ്ക്ക് ഭൂമി അനുവദിച്ചത് അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം എന്നിവയല്ലേ” പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ സിറോയ ചോദിച്ചു.

എസ്‌സി ക്വാട്ടയിൽ സംവരണം ചെയ്ത ഭൂമി ഖാർഗെ കുടുംബത്തിന്റെ ട്രസ്റ്റിന് അനുവദിച്ചത് നിയമവിരുദ്ധവും രാഷ്ട്രീയ പ്രീണനത്തിൻ്റെ സൂചനയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭൂമി കുംഭകോണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഒരു വിവരാവകാശ പ്രവർത്തകൻ വഴി ഗവർണറുടെ ഓഫീസിൽ വിഷയം എത്തിയിട്ടുണ്ടെന്നും സിറോയ പറഞ്ഞു.

കർണാടക വ്യവസായ മന്ത്രി എം.ബി.പാട്ടീലിൻ്റെ ഇടപെടൽ വിവാദത്തിന് ആക്കം കൂട്ടി. സ്ഥലം നല്‍കിയത് പാട്ടീൽ സ്ഥിരീകരിച്ചിട്ടുണ്ട്. “നിശ്ചിത വിലയിൽ, ഇളവുകള്‍ ഒന്നും നല്‍കാതെയാണ് സ്ഥലം നല്‍കിയത്. സംസ്ഥാന തല ഏകജാലക സമിതിയുടെ ശുപാർശ പ്രകാരമാണ് അലോട്ട്‌മെൻ്റുകൾ നടത്തുന്നത്.”- പാട്ടീല്‍ വ്യക്തമാക്കി. എക്‌സിലെ ഒരു പോസ്റ്റിൽ ഖർഗെയുടെ മകനും കർണാടക ഐടി-ഗ്രാമവികസന മന്ത്രിയുമായ പ്രിയങ്ക് ഖർഗെ ആരോപണങ്ങൾ നിഷേധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top