തിരുവനന്തപുരം: മലയോര കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മലയോര സമര യാത്ര നടത്താനൊരുങ്ങി യുഡിഎഫ്.
ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ച് വരെ സംഘടിപ്പിക്കുന്ന മലയോരസമരയാത്ര പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കും. വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക,
ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരയാത്ര.