Kerala
തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; വിലയിരുത്തലിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി, കര്‍ണാടകയില്‍ ഹൈബിയും തെലങ്കാനയില്‍ പി ജെ കുര്യനും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളില്‍ വിലയിരുത്തലുകള്‍ക്കായി വസ്തുതാന്വേഷണ സമിതികള്‍ രൂപവത്കരിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് പാര്‍ട്ടിയുടെ മോശംപ്രകടനം വിലയിരുത്താന്‍ സമിതി രൂപവത്കരിച്ചിരിക്കുന്നത്.