ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതില്‍ പ്രതികരണവുമായി യുഎസ് വക്താവ് മാത്യൂ മില്ലര്‍. ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തില്‍ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും നടപടികൾ എപ്പോഴും സുതാര്യമാകണമെന്ന് മില്ലര്‍ അഭിപ്രായപെട്ടു.
“വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഫലപ്രദമായി പ്രചാരണം നടത്തുന്നത് വെല്ലുവിളിയുണ്ടാക്കുന്ന തരത്തിൽ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ ഉണ്ടാകണം” മില്ലർ പറഞ്ഞു.