Politics

ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്

Posted on

ചണ്ഡീഗഡ്: ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധി പ്രചാരണത്തിനായി ഹരിയാനയിൽ എത്തും. സീറ്റ് നിഷേധിച്ചതിലെ പിണക്കം മറന്ന് കുമാരി സെൽജയും രാഹുലിന് ഒപ്പം പ്രചാരണത്തിൽ സജീവമാകും.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന് ആദ്യമായാണ് രാഹുൽ ഗാന്ധി ഹരിയാനയിൽ എത്തുന്നത് . കർണാലിലും ഹിസാറിലും 2 പൊതുറാലികളിൽ രാഹുൽ പങ്കെടുക്കും. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചിരുന്ന കുമാരി ഷെൽജയും ഇന്ന് രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിടും.

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇടപെട്ടതോടെയാണ് പ്രചാരണത്തിൽ സജീവമാകാൻ സെസീറ്റ് നിഷേധിച്ചതിലെ പിണക്കം മറന്ന് കുമാരി സെൽജയും രാഹുലിന് ഒപ്പം പ്രചാരണത്തിൽ സജീവമാകും. രാഹുൽ ഗാന്ധിക്ക് പിന്നാലെ അടുത്ത ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയും ഹരിയാനയിൽ പ്രചാരണത്തിൽ സജീവമാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version