ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ സിഎംആർഎൽ കമ്പനിയുടെ കരിമണൽ ഖനനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരിഗണിക്കും. 99 കോടിയോളം രൂപയുടെ കരിമണൽ അനധികൃതമായി സിഎംആർഎൽ കടത്തിയെന്നാണ് പരാതി. തോട്ടപ്പള്ളിയിൽ നിന്ന് 10 ലക്ഷത്തോളം ടൺ കരിമണൽ സിഎംആർഎൽ കടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കരിമണൽ എടുക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം.
കെഎംഎംഎല്ലിന്‍റെയും സംസ്ഥാന സർക്കാരിന്‍റെ വാദമാണ് ഇന്ന് നടക്കുന്നത്. മത്സ്യബന്ധന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻറ് എസ് സീതിലാലാണ് പരാതിക്കാരൻ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.