Kerala

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; ഷോണ്‍ ജോര്‍ജിന്റെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐയുടെ മാര്‍ച്ച്; കരി ഓയില്‍ ഒഴിച്ചു

കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നാരോപിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വക്കീല്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐയുടെ മാര്‍ച്ച്. ഓഫീസിന് നേരെ പ്രതിഷേധക്കാര്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. വീണയ്ക്ക് അബുദാബിയിലെ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും ഇതിലൂടെ കോടികള്‍ വിദേശത്തേക്ക് കടത്തുകയാണെന്നും ഷോണ്‍ ആരോപിച്ചിരുന്നു. ഇതുകൂടാതെ സിഎംആര്‍എല്ലുമായുള്ള ഇടപാട് വിവരങ്ങളടക്കം വീണയ്‌ക്കെതിരെ നിരന്തരം ഷോണ്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് ഡിവൈഎഫ്‌ഐയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

വിദേശ ബാങ്കിലെ അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഷോണിന്റെ ഉപഹര്‍ജി ഇന്ന് ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനാല്‍ പ്രത്യേകമൊരു അന്വേഷണം വേണ്ടെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനുപിന്നാലെയാണ് മാര്‍ച്ച് നടന്നത്. മാര്‍ച്ച് ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ഷോണിന്റെ ഓഫീസിന് സമീപത്തിന് വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിന് കാരണമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top