കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നിന്ന് ജി ഗിരീഷ് ബാബുവിന്റെ അഭിഭാഷകനെ ഹൈക്കോടതി ഒഴിവാക്കി.
ഹര്‍ജിക്കാരനായ ജി ഗിരീഷ് ബാബു മരണപ്പെട്ടതിനാല്‍ കക്ഷിയെ പ്രതിനിധീകരിക്കാന്‍ അഭിഭാഷകന് അധികാരമില്ലെന്ന് നിരീക്ഷിച്ചാണ് നടപടി. ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കെയായിരുന്നു ഗിരീഷ് ബാബു അന്തരിച്ചത്.