Kerala

‘ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും, എല്ലാവരും നൽകണം, മടി കാണിക്കരുത്’: എ കെ ആൻ്റണി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുപൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ദുരിതബാധിതക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ കെ ആന്‍ണി. ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകും. എല്ലാവരും അതിലേക്ക് സംഭാവന നൽകണം. മടി കാണിക്കരുതെന്നും എ കെ ആൻ്റണി പറഞ്ഞു.

കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. രാഷ്ട്രീയം മറന്ന് ഈ ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എ കെ ആൻ്റണി ആവശ്യപ്പെട്ടു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും സംഭാവന നൽകിയിരുന്നു. കൂടാതെ കോൺഗ്രസ് എംഎൽഎമാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഒരു മാസത്തെ എംഎൽഎ ശമ്പളം നൽകിയ രമേശ് ചെന്നിത്തലയെ വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്തെത്തിയത് വിവാദമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top