Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഭാവന നൽകിയതിനെതിരെ കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിനിരയായാവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഭാവന നൽകിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

ഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ല. സംഭാവന നൽകാൻ കോൺ​ഗ്രസിന്റേതായ ഫോറങ്ങളുണ്ടെന്നും അതിലൂടെ സംഭാവന നൽകുകയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.

സർക്കാരിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ രീതിയിൽ പ്രചാരണം നടക്കുന്നതിനിടയിലാണ് രമേശ് ചെന്നിത്തല സംഭാവന നൽകിയത്. നേരത്തെ ഒരുമാസത്തെ ശമ്പളമാണ് രമേശ് ചെന്നിത്തല സംഭാവനയായി നൽകിയത്. സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top