Kerala
മുസ്ലിം ലീഗിന്റെ വോട്ട് വേണം, കൊടി പറ്റില്ല; പരിഹസിച്ച് മുഖ്യമന്ത്രി
കൊച്ചി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയുടെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കോണ്‍ഗ്രസ് സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കവിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.