Kerala
ബഡ്ജറ്റിൽ കേരളത്തെ പരിഗണിച്ചില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്രം ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കാതെ റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന നൽകിയില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല, പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാതയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ലായെന്നും മുഖ്യമന്ത്രി വിമർശിച്ചു.