Kerala
മുഖ്യമന്ത്രി പോയതിന് പിന്നാലെ കൂട്ട അവധിയെടുക്കാൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് പോയതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ കൂട്ട അവധിക്ക് അപേക്ഷിച്ച് ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഗതാഗതമന്ത്രിയും വിദേശയാത്രയ്‌ക്ക് പോയതോടെയാണ് കൂട്ട അവധിക്കുള്ള അപേക്ഷകളുമായി ഉദ്യോഗസ്ഥർ എത്തിയത്.
ഉദ്യോഗസ്ഥർ ഈ സാഹചര്യം മുതലെടുത്ത് പലരും ഇതിനോടകം തന്നെ അവധിയെടുത്ത് പോയി. അടിയന്തരമായി ഒപ്പ് വയ്‌ക്കേണ്ട പല ഫയലുകളും ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ കെട്ടികിടക്കുകയാണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
ഗതാഗത വകുപ്പ് മന്ത്രിയാകട്ടെ ലൈസൻസ് ടെസ്റ്റ്, പരീക്ഷാർത്ഥികളെ വലയ്‌ക്കുന്ന സാഹചര്യത്തിലും മന്ത്രി വിദേശത്ത് പോയത് മറ്റ് ഉദ്യോഗസ്ഥരെ പ്രസിസന്ധിയിലാഴ്‌ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂട്ട അവധിക്കായി ഉദ്യോഗസ്ഥർ അപേക്ഷിച്ചിരിക്കുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന് തന്നെയാണ് വിലയിരുത്തൽ.