Kerala
‘അൻവർ വർഗീയ ശക്തികളുമായി കൈകോർത്തു’: എൽഡിഎഫ് വിടുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി
പി വി അൻവർ വർഗീയ ശക്തികളുമായി കൈകോർത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വിടുക എന്ന ലക്ഷ്യമാണ് അൻവറിനെന്നും പുതിയ പാർട്ടി രൂപീകരിക്കും എന്നത് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
“പി വി അൻവറിന്റെ ആരോപണം തുടങ്ങുമ്പോൾ തന്നെ നമുക്കും അതിനെപ്പറ്റി ഒരു ധാരണ ഉണ്ടായിരുന്നു.ഒരു എംഎൽഎ എന്ന നിലയ്ക്ക് ആരോപണത്തെ ഗൗരവത്തോടെ എടുത്തു.അതിന്റെ ഭാഗമായി അന്വേഷണം പ്രഖ്യാപിച്ചു.അപ്പോ മെല്ലെ മെല്ലെ അൻവർ മാറിമാറി വരുന്നു. സിപിഎം പാർലമെൻറ് പാർട്ടിയിൽ നിന്നും എൽഡിഎഫിൽ നിന്നും വിടുന്നു എന്നതിലേക്ക് ഒരു ഘട്ടത്തിൽ എത്തി.ഏതൊക്കെ രീതിയിൽ തെറ്റായി കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റും എന്നതാണ് അദ്ദേഹം നോക്കിയത്.’- മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ വിരുദ്ധ നിലപാട് എന്നും സ്വീകരിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതിൽ ഏറ്റവും വലിയ വിരോധം ഉള്ളത് വർഗീയ ശക്തികള ണെന്ന് വിമർശിച്ച അദ്ദേഹം എല്ലാഘട്ടത്തിലും ഇതിൽ ഇടതുപക്ഷത്തിനെതിരെ എന്ത് നീക്കം നടത്താൻ സാധിക്കും എന്നത് വർഗീയശക്തികൾ എപ്പോഴും ആലോചിക്കാറുണ്ട് എന്നും ആരോപിച്ചു. ഒരു വർഗീയതയുടെ ഭാഗമായി ഞങ്ങളെ ചിത്രീകരിക്കുക എന്നതാണ് നീക്കം എന്നും മുഖ്യമന്ത്രി തുറന്നടിച്ചു